ട്രെയിനില്‍ നിന്നും തെറിച്ചു വീണ് തൃശ്ശൂര്‍ സ്വദേശി മരിച്ചു

Web Desk
Posted on December 12, 2017, 2:47 pm
കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും തെറിച്ച് വീണ് തൃശ്ശൂര്‍ സ്വദേശി മരിച്ചു. തൃശ്ശൂര്‍ എടവിലങ്ങ് സുബ്രഹ്മണ്യന്റെ മകന്‍ ഇ എസ് ഷൈന്‍(42) ആണ് മരിച്ചത്. ഇന്ന് രാവിലെ കാസര്‍കോട് ചന്ദ്രഗിരിപ്പാലത്തിന് സമീപമാണ് ഷൈനിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും ഡ്രൈവിംഗ് ലൈസന്‍സും ഫോട്ടോയും പൊലീസ് കണ്ടെടുത്തടോയാണ് ആളെ തിരിച്ചറിയാനായത്. ഇന്ന് രാവിലെയാണ് സംഭവമെന്ന് കരുതുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.