Janayugom Online
death janayugom

തൃശ്ശൂര്‍ പൂരത്തിനിടെ മദ്ദള കലാകാരന്‍ കുഴഞ്ഞ് വീണു മരിച്ചു

Web Desk
Posted on April 25, 2018, 10:31 pm

തൃശ്ശൂര്‍:  തൃശ്ശൂര്‍ പൂരത്തിനിടെ കുഴഞ്ഞ് വീണ് മദ്ദള കലാകാരന്‍ മരിച്ചു. പൂരത്തിന്‍റെ ഘടകപൂരത്തിനിടെ മദ്ദളം വായിക്കവെയാണ് കലാകാരനായ കുണ്ടളശ്ശേരി കൃഷ്ണന്‍കുട്ടി നായര്‍(62) അന്തരിച്ചത്. പാലക്കാട് കോങ്ങാട് സ്വദേശിയാണ് കൃഷ്ണന്‍കുട്ടി നായര്‍ . കണിമംഗലം ക്ഷേത്രത്തിന്‍റെ രാത്രിപൂരം എഴുന്നള്ളിപ്പിനിടെ പഞ്ചവാദ്യം അവതരിപ്പിക്കുമ്പോഴായിരുന്നു മരണം.

ബുധനാഴ്ച രാത്രി ഏഴരയ്ക്ക് കുളശ്ശേരിക്ഷേത്രത്തില്‍ നിന്നു വടക്കുംനാഥക്ഷേത്രത്തിലേക്കാണ് പഞ്ചവാദ്യ സംഘം പുറപ്പെട്ടത്. ഇതിനിടെ കൃഷ്ണന്‍ കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.