തിരുവനന്തപുരത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Web Desk

തിരുവനന്തപുരം

Posted on September 21, 2020, 2:19 pm

തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റിലെ സമരങ്ങള്‍ നടക്കുമ്പോള്‍ ഇദ്ദേഹവും ഡ്യൂട്ടിയിലുണ്ടായിരുന്നു. കമ്മീഷണറുടെ സമ്പര്‍ക്കപ്പട്ടിക സങ്കീര്‍ണമാണെന്ന് ആരോഗ്യവകപ്പ് അറിയിച്ചു. കോണ്‍ഗ്രസ് ‑യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി അസിസ്റ്റന്റ് സമ്പര്‍ക്കമുണ്ട്.

അതേസമയം, സിറ്റി പൊലീസ് കമ്മീഷണറുടെ ഗണ്‍മാനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കമ്മീഷണര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. തുമ്പ പൊലീസ് സ്റ്റേഷനിലെ 11 പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Eng­lish sum­ma­ry: Trivan­drum Assis­tant Com­mis­sion­er test­ed covid pos­i­tive

You may also like this video: