ആശങ്കയില്‍ തലസ്ഥാനം; 222 രോഗികളില്‍ 203 കേസുകളും സമ്പര്‍ക്കം വഴി

Web Desk

തിരുവനന്തപുരം

Posted on July 19, 2020, 7:15 pm

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത് കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം ജില്ലയില്‍. ഇന്ന് 222 പേര്‍ക്കാണ് തലസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 203 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 25 പേരാണ് രോഗമുക്തി നേടിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏഴ് ഡോക്ടര്‍മാരടക്കം 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് ഡോക്ടര്‍മാര്‍, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാര്‍ഡില്‍ രോഗികള്‍ക്ക് കൂട്ടിരുന്നവര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ENGLISH SUMMARY: TRIVANDRUM COVID CASES AND UPDATES

YOU MAY ALSO LIKE THIS VIDEO