തലസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ കൂടുന്നു, ആശങ്ക

Web Desk

തിരുവനന്തപുരം

Posted on July 15, 2020, 6:45 pm

തലസ്ഥാന നഗരിയില്‍ വീണ്ടും ആശങ്ക. ഇന്ന് 157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 157 പേരില്‍ 130 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. തിരുവനന്തപുരത്ത് സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ രോഗികള്‍  മാണിക്യവിളാകാം, പുത്തന്‍ പളളി, പൂന്തുറ പ്രദേശങ്ങളിലാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 7 പേരുടെ ഉറവിടം അറിയില്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി.

തലസ്ഥാനത്തെ സ്ഥിതി അതീവ ഗൗരവതരമാണ്. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ അവര്‍ക്ക് മികച്ച ചികിത്സ നല്‍ക്കാൻ പൂന്തുറ സെന്റ് തോമസ് സ്കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി. ജില്ലയില്‍ പുതിയ 750 കിടക്കകളും അത്യാധുനിക സൗകര്യങ്ങളുളള കോവിഡ് ഫസ്റ്റ് ലെെന്‍ ട്രീറ്റമെന്റ് സെന്റര്‍ തയ്യാറാക്കുന്നു. കാര്യവട്ടം ഗ്രീൻ ഫീല്‍ഡ് സ്റ്റേഡിയവും പരിസരവുമാണ് കോവിഡ് ഫസ്റ്റ് ലെെൻ ട്രീറ്റമെന്റ് സെന്ററാക്കുന്നത്.

ENGLISH SUMMARY: TRIVANDRUM COVID CASES INCREASES

YOU MAY ALSO LIKE THIS VIDEO