തിരുവനന്തപുരം നഗരത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു, ഏറെയും സമ്പര്‍ക്ക രോഗികള്‍

Web Desk

തിരുവനന്തപുരം

Posted on July 20, 2020, 6:52 pm

തലസ്ഥാന നഗരിയിലെ കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ഇത്രയധികം കോവിഡ് കേസുകളുണ്ടാകുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് ജില്ലയില്‍ കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നു. തിരുവനന്തപുരം ജില്ലയില്‍  93 ശതമാനം ജനങ്ങള്‍ക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്.

182 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചരിക്കുന്നത്. ഇതില്‍ 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

ENGLISH SUMMARY: trivan­drum covid cas­es upto 2000

YOU MAY ALSO LIKE THIS VIDEO