തലസ്ഥാനത്ത് 226ല്‍ 190 കോവിഡ് കേസും സമ്പര്‍ക്കത്തിലൂടെ

Web Desk

തിരുവനന്തപുരം

Posted on July 22, 2020, 9:14 pm

തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 226 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 190 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലുടെ.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേരുടെ ഉറവിടം വ്യക്തമല്ല. തലസ്ഥാനത്ത് 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച് ആകെയുളള പോസ്റ്റീവ് കേസുകളില്‍ 65.16% അതാതു പ്രദേശങ്ങളില്‍ നിന്നു തന്നെ ലോക്കലി അക്വായേര്‍ഡ് വൈറസ് ബാധയുണ്ടായതാണ്. അതില്‍, തിരുവന്തപുരത്താണ് ഏറ്റവും കുടുതല്‍, 94.04%- മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY: trivan­drum covid updates

YOU MAY ALSO LIKE THIS VIDEO