തിരുവനന്തപുരത്ത് അതീവ ഗുരുതര സ്ഥിതി, ആലപ്പുഴയും കൊല്ലവും തൊട്ടു പിന്നാലെ!

Web Desk

തിരുവനന്തപുരം

Posted on July 10, 2020, 6:47 pm

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകല്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ സമ്പര്‍ക്കത്തിലൂടെയാണ്. സമ്പര്‍ക്കത്തിലൂടെ 204 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 400 കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരിയില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമാവുകയാണ്. 129 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു ജില്ലയില്‍ മാത്രം നൂറിലേറെ രോഗികള്‍ ഒരു ദിവസം ഉണ്ടാകുന്നത് ആദ്യം. ഇന്ന് മാത്രം 105 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് തലസ്ഥാന നഗരിയില്‍ ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്.

മാര്‍ച്ച് 11 നാണ് തിരുവനന്തപുരം ജില്ലയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലയില്‍ ഇതുവരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 266 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്. ബാക്കിയുളള രോഗികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

തിരുവനന്തപുരം ജില്ലയ്ക്ക് പിന്നിലായി ആലപ്പുഴയും കൊല്ലവുമുണ്ട്. ആലപ്പുള ജില്ലയില്‍ ഇന്ന് 50 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലത്ത് 28 കേസുകളും.

കേരളത്തില്‍ ഇതുവരെ രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ് ഉണ്ടായത്. പൊന്നാനിയിലും തിരുവനന്തപുരം ജില്ലയിലെ മൂന്ന് വാര്‍ഡുകളുലും. മാണിക്യവിളാകം, പൂന്തുറ, പുത്തമ്പളളി, കുമരിച്ചന്ത, തുടങ്ങിയ പ്രദേശങ്ങളാണ് പ്രധാന ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്.

ENGLISH SUMMARY: TRIVANDRUM DISTRICT HIGH ALERT

YOU MAY ALSO LIKE THIS VIDEO