Web Desk

തിരുവനന്തപുരം

June 05, 2020, 11:54 am

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ക്രൂരമായി ഉപദ്രവിച്ചു; വെളിപ്പെടുത്തൽ

Janayugom Online

കഠിനംകുളത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ സംഭവത്തിന് ശേഷം വീട്ടിലെത്തിയ ഭർത്താവ് ക്രൂരമായി മർദ്ദിച്ചുവെന്ന് റിപ്പോർട്ട്. മകനെയും തന്നെയും ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. സിഗരറ്റ് കത്തിച്ച ശേഷം ദേഹത്ത് കുത്തി പൊള്ളിച്ചുവെന്നും യുവതി പറഞ്ഞു. ഉപദ്രവിച്ചവർക്കെതിരെ കേസ് നൽകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ഒപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരനായ മകനും മർദ്ദനമേറ്റു.

പ്രതികളെ ആരെയും മുൻപ് കണ്ടു പരിചയമില്ല. ഭർത്താവ് അവരുടെ പേരുകൾ പറയുന്നത് കേൾക്കാം. പ്രതികളെ കണ്ടാൽ തിരിച്ചറിയും. കേസിൽ ഇരയായ യുവതിയുടെ ഭർത്താവ് അടക്കം ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ച് യുവതി വെളിപ്പെടുത്തിയത്

ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് ഭർത്താവ് തന്നെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിച്ചതെന്നു തിരുവനന്തപുരം കഠിനംകുളത്ത് കൂട്ടബലാത്സംഗത്തിനിരയായ യുവതി. തനിക്കു മദ്യം നൽകിയത് ഭർത്താവാണ്. നിർബന്ധിച്ചു കുടിപ്പിക്കുകയായിരുന്നു. ഭർത്താവടക്കം ഏഴു പേർ ആ വീട്ടിലുണ്ടായിരുന്നു. ഇതിൽ നാലു പേരാണ് തന്നെ ഉപദ്രവിച്ചത്. ആ വീട്ടിലുണ്ടായിരുന്ന സ്ത്രീ തന്നോടു ഓടി രക്ഷപ്പെടാൻ പറഞ്ഞു. ഇവൻമാർ ശരിയല്ലെന്നും പറഞ്ഞു.

വാഹനത്തില്‍ തന്നെയും കുട്ടിയെയും ആളൊഴി‍ഞ്ഞ പറമ്പിലെത്തിച്ചും ഉപദ്രവിച്ചു. തുടയിൽ സിഗരറ്റ് കത്തിച്ച് പൊള്ളിച്ചു. കവിളത്ത് അടിയേറ്റ് തന്റെ ബോധം പോയി. കുട്ടിയേയും ഉപദ്രവിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് താൻ ഉണരുന്നത്. രാത്രി പത്തു മണിയോടെ വഴിയിൽ കണ്ട ഒരു കാറിന് കൈകാണിച്ച് കണിയാപുരത്തെ വീട്ടിൽ എത്തി. പിന്നീട് ഭർത്താവ് എത്തി തന്നോട് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെ

ENGLISH SUMMARY: trivan­drum gang rpe case updates

YOU MAY ALSO LIKE THIS VIDEO