തിരുവനന്തപുരം സ്വർണ്ണക്കടത്ത്‌ കേസ്‌: സംശയമുന ചെന്നെത്തുന്നത്‌ കോൺഗ്രസ്‌-ബിജെപി നേതാക്കളിലേക്ക്‌

Web Desk

തിരുവനന്തപുരം

Posted on July 09, 2020, 1:17 pm

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ നടന്ന സ്വര്‍ണക്കടത്ത് കേസില്‍ കോൺഗ്രസ് എം പി കെസി വേണുഗോപാലിനെതിരെ ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്ത്. സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കെ.സി വേണുഗോപാലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്നും സംശയിക്കുന്നതായും ഗോപാലകൃഷ്ണൻ ആരോപിച്ചു.

സ്വപ്നയ്ക്ക് എയർഇന്ത്യയിൽ ജോലി ലഭിച്ചത് വേണുഗോപാൽ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരിക്കെയായിരുന്നു. കെസിയുടെ നേരിട്ടുളള ഇടപെടൽ ഇതിൽ ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ തെളിവ് ഹാജരാക്കാൻ തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. സ്വർണക്കടത്തിന്‍റെ കരങ്ങൾ കോൺഗ്രസിന്‍റേതാണ്. കോൺസുലേറ്റിൽ സ്വപ്നയെ ശുപാർശ ചെയ്ത കോൺഗ്രസ് നേതാവാരാണെന്ന് അന്വേഷിക്കണമെന്നും അദ്ദേദം ആവശ്യപ്പെട്ടു. കെസി വേണുഗോപാൽ മന്ത്രിയായിരികെ 2012- 2014 വരെ നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

അതേ സമയം കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ട്രേഡ് യൂണിയന്‍ നേതാവിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന. സംഘ്‌പരിവാർ സംഘടനായായ ബിഎംഎസിന്റെ നേതാവായ ഹരിരാജിന്റെ ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. ഹരിരാജിന്‌ മുതിർന്ന ബിജെപി, ആർഎസ്‌എസ്‌, ബിഎംഎസ്‌ നേതാക്കളുമായി അടുത്തബന്ധമാണുള്ളത്‌. കസ്റ്റംസ് ക്ലിയറൻസ് അസോസിയേഷൻ നേതാവുകൂടിയായ ഹരിരാജിന്‌ വൻകിട ബിസിനസ്സുകാരുമായും ഇടപാടുകളുണ്ട്‌. കേന്ദ്രമന്ത്രി വി മുരളീധരനോടാണ്‌ ഇയാള്‍ക്ക് ബിജെപിയിൽ ഏറ്റവും അടുപ്പമുള്ളത്‌. വി മുരളീധരൻ കേന്ദ്രമന്ത്രി ആയി സത്യപത്രിജ്ഞ ചെയ്‌തതുമുതൽ തുടർച്ചയായി പിന്തുണച്ചുകൊണ്ടുള്ള പോസ്‌റ്റുകളും ഇയാളുടെ ഫേസ്ബുക്ക് ടൈംലൈനിലുണ്ട്‌.

YOU MAY ALSO LIKE THIS VIDEO: