Saturday
24 Aug 2019

തിരുവനന്തപുരം വിമാനത്താവളം പൊതുസ്വത്തായി നിലനിര്‍ത്തണം; യുവകലാസാഹിതി

By: Web Desk | Saturday 13 July 2019 8:02 PM IST


യുവകലാസാഹിതി ഷാര്‍ജ യൂണിറ്റ് സമ്മേളനം ഷാബു കിളിത്തട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: തിരുവനന്തപുരം വിമാനത്താവളത്തെ കേരള ജനതയുടെ പൊതുസ്വത്തായി നിലനിര്‍ത്തണമെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ കീഴിലുള്ള ഇന്ത്യന്‍ സ്‌കൂളിന്റെ പഠന പാഠ്യേതര നിലവാരം ഉയര്‍ത്തുവാന്‍ ഉള്ള സവിശേഷ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും യോഗം പ്രമേയത്തിലൂടെ  യുവകലാസാഹിതി ആവശ്യപ്പെട്ടു. അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നടപ്പാക്കുന്നതു സംബന്ധിച്ചും ശബരിമല അടക്കമുള്ള ആരാധനാലയങ്ങളില്‍ താന്ത്രിക വിദ്യ പഠിച്ച എല്ലാ വിഭാഗത്തിലുള്ള ഉള്ള ഹിന്ദുക്കളെയും പൂജ ചെയ്യാന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യുവകലാസാഹിതി യുഎഇയുടെ ഷാര്‍ജ യൂണിറ്റ് വാര്‍ഷിക സമ്മേളനം ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി അഡ്വ. സന്തോഷ്, യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി നേതാക്കളായ ശിവപ്രസാദ്, സുഭാഷ് ദാസ്, നനീഷ് ഗുരുവായൂര്‍ എന്നിവര്‍ അഭിസംബോധന ചെയ്തു. മാധവന്‍ ബേനൂര്‍, സുബീര്‍, സിബി ബൈജു, പ്രദീഷ് ചിതറ എന്നിവര്‍ ഉള്‍പ്പെട്ട പ്രസീഡിയം യോഗനടപടികള്‍ നിയന്ത്രിച്ചു. സെക്രട്ടറി ബിജു ശങ്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

യുവകലാസാഹിതി ഷാര്‍ജ യൂണിറ്റിന് പുതിയ ഭാരവാഹികള്‍

പുതിയ ഭാരവാഹികളായി ജിബി ബേബി (പ്രസിഡന്റ്), സുബീര്‍ (സെക്രട്ടറി), രാജേഷ് (ട്രഷറര്‍), സിബി ബൈജു, പത്മകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), അഭിലാഷ്, റിയാസ് വെഞ്ഞാറമ്മൂട് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. മത്സരപ്പരീക്ഷകളിലും മറ്റും മികവ് തെളിയിച്ച അംഗങ്ങളുടെ കുട്ടികളെ ചടങ്ങില്‍വച്ച് ഷാബു കിളിത്തട്ടില്‍ അനുമോദിച്ചു.

അബുദാബി വനിതാകലാസാഹിതി, വയലാര്‍ ബാലവേദി ഭാരവാഹികള്‍

പ്രത്യേക ലേഖകന്‍

അബുദാബി: യുവകലാസാഹിതി ഘടകത്തിന്റെ ആഭിമുഖ്യത്തിലുള്ള വനിതാകലാ സാഹിതി, വയലാര്‍ ബാലവേദി ഭാരവാഹികള്‍ ചുമതലയേറ്റു. രാഖി രഞ്ജിത്ത് ആണ് വനിതാകലാസാഹിതി കണ്‍വീനര്‍.ഭദ്രപ്രശാന്ത് ആണ് ബാലവേദി കണ്‍വീനര്‍

ജോയിന്റ് കണ്‍വീനര്‍ ആമിനഹിഷാം
ജോയിന്റ് കണ്‍വീനര്‍ ദീപ്തി ശരത്
ട്രഷറര്‍ രാജലക്ഷ്മി സജീവന്‍
ഭദ്ര പ്രശാന്ത് ബാലവേദി കണ്‍വീനര്‍
ജോയിന്റ് കണ്‍വീനര്‍ ബാലവേദി മുഹമ്മദ് റാഹിദ്
ജോയിന്റ് കണ്‍വീനര്‍ മാലിനി

Related News