October 3, 2022 Monday

Related news

June 4, 2022
April 16, 2022
March 29, 2022
March 6, 2022
February 5, 2022
February 1, 2022
January 31, 2022
January 30, 2022
January 23, 2022
January 22, 2022

തിരുവനന്തപുരത്ത്‌ ഇന്നു മുതൽ ലോക്ക്ഡൗൺ ഇളവുകൾ ഇങ്ങനെ

Janayugom Webdesk
തിരുവനന്തപുരം
July 13, 2020 9:03 am

തിരുവനന്തപുരത്ത് ഇന്നു മുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7- 12 വരെയും വൈകിട്ട് 4- 6 വരെയും തുറക്കാം. ഓൺലൈൻ ഭക്ഷ്യ വിതരണത്തിന് അനുമതിയില്ല. നഗരത്തിൽ പൊതു പരീക്ഷകൾക്കും അനുമതി നൽകിയിട്ടില്ല. ഓട്ടോ- ടാക്‌സി സർവീസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. ബസ് സർവീസുകൾ അനുവദിച്ചിട്ടില്ല. അതേസമയം പൂന്തുറ, പുത്തൻപള്ളി. മാണിക്യ വിളാകം ഭാഗങ്ങളിൽ ലോക്ക് ഡൗണിൽ ഇളവുകളുണ്ടാകില്ല. വലിയതുറ, മുട്ടത്തറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ് എന്നീ വാർഡുകളിലാണ് കൂടുതൽ നിരീക്ഷണം ഉണ്ടായിരിക്കുക.

സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, നോര്‍ക്ക എന്നീ വകുപ്പുകള്‍ പരമാവധി 50 ശതമാനം ജീവനക്കാരെ നിശ്ചയിച്ച് ജോലി ക്രമീകരിക്കണം. സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകളില്‍ അനിവാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ മാത്രം ആവശ്യമുള്ള ജീവനക്കാര്‍(പരമാവധി 30 ശതമാനം) ഹാജരാകാന്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താം. സമയബന്ധിതമായ ജോലികള്‍ നിര്‍വഹിക്കേണ്ടതിനാല്‍ ഗവ. പ്രസ്സുകള്‍ക്കും പ്രവര്‍ത്തിക്കാം.

Eng­lish sum­ma­ry; trivan­drum lock­down concessions

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.