October 3, 2022 Monday

Related news

June 4, 2022
April 16, 2022
March 29, 2022
February 5, 2022
February 1, 2022
January 31, 2022
January 30, 2022
January 23, 2022
January 22, 2022
January 16, 2022

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്‌ഡൗൺ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Janayugom Webdesk
തിരുവനന്തപുരം
September 28, 2020 9:09 am

കോവിഡ് മഹമാരിയെ തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചിലെങ്കില്‍ തലസ്ഥാന നഗരത്തില്‍ വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കേണ്ടി വരുമെന്ന് മേയര്‍ കെ ശ്രീകുമാര്‍. രോഗികളുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചക്കിടെ ആറായിരം കടന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി തിരുവനന്തപുരം നഗരസഭ രംഗത്ത് എത്തിയത്.

കേരളത്തില്‍ ആദ്യമായി ഒറ്റ ദിവസം രോഗികളുടെ എണ്ണം 1000 കടന്നത് തിരുവനന്തപുരം ജില്ലയിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ തിരുവനന്തപുരത്ത് 6550 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ 30 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ആളുകള്‍ ജാഗ്രതയോ ഭയമോയില്ലാതെ പുറത്തിറങ്ങി പെരുമാറുന്നത് കടുത്ത് പ്രതിസന്ധി ഉണ്ടാക്കുമെന്ന് മേയര്‍ വ്യക്തമാക്കി.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ കൃത്യമായി നീരിക്ഷിക്കുന്നതിനുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലയില്‍ രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുമ്പോള്‍ 45 പേരും വീടുകളിലാണ് ഉള്ളത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെ കോവിഡ് കെയര്‍ സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റുന്ന രീതിയാണ് ഇപ്പോല്‍ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടി.

Eng­lish sum­ma­ry: trivan­drum may go to lockdown

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.