തിരുവനന്തപുരം മെഡിക്കൽ കോളേജ് ലോകോത്തര നിലവാരത്തിലേക്ക്; പുതിയ അത്യാഹിത വിഭാഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Web Desk

തിരുവനന്തപുരം

Posted on September 19, 2020, 11:24 am

തിരുവനന്തപുരം മെഡിക്കൽ കോളേജ് ലോകോത്തര നിലവാരത്തിലേക്ക് . അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എമർജൻസി മെഡിസിൻ വിഭാഗവും ട്രോമ കെയർ സംവിധാനവും ഉൾപ്പെട്ട അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കുന്നു. ഇന്ന് രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം നിര്‍വഹിച്ചു.

മെയിൻ റോഡിൽ നിന്ന് അനായാസേന പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് അത്യാഹിത വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ പീഡിക്‌സ്, ഇ.എന്‍.ടി. തുടങ്ങിയ പല വിഭാഗങ്ങളെ ഒരേ കുടക്കീഴിലാക്കി എമർജൻസി മെഡിസിൻ പ്രവർത്തിക്കുന്നതിനാൽ രോഗികൾക്ക് വളരെ വേഗത്തിൽ അവശ്യമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കും.

ഇതിനെല്ലാം പുറമേ മാനസിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ പൂന്തോട്ടം, ഗതാഗത തടസ്സമില്ലാതെ എത്താന്‍ പുതിയ റോഡ്, അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ട്രയാജ് സംവിധാനം, കാര്‍ഡിയോളജി സെന്റര്‍, സ്‌ട്രോക്ക് സെന്റര്‍, മാസ് കാഷ്വാലിറ്റി & ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഗ്രീന്‍ സോണ്‍ ഒബ്‌സര്‍വേഷന്‍ തുടങ്ങിയ സൗകര്യങ്ങളും അത്യാഹിത വിഭാഗത്തിനോട് അനുബന്ധമായി സജ്ജമാക്കിയിരിക്കുന്നു.

717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. ഇതിന് പുറേമേയാണ് 33 കോടി രൂപ ചെലവഴിച്ച് ട്രോമകെയര്‍, എമര്‍ജന്‍സി കെയര്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ 5 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്ററും സജ്ജമാക്കുന്നു.
Eng­lish summary:Trivandrum Med­ical col­lege inau­gu­ra­tion
You may also like this video: