തിരുവനന്തപുരത്ത് സമൂഹ വ്യാപനം? സൂചനയുമായി മേയർ; കർശന നിയന്ത്രണം ഏർപ്പെടുത്തി

Web Desk

തിരുവനന്തപുരം

Posted on June 22, 2020, 5:40 pm

തിരുവനന്തപുരത്ത് സമൂഹ വ്യാപന സൂചനയായി മേയർ കെ ശ്രീകുമാർ. തലസ്ഥാനത്ത് ഓട്ടോ ഡ്രൈവർക്കും, വൈദികനും കോവിഡ് സ്ഥിരീകരിച്ചത് വളരെ ഗൗരവത്തോടെ കാണാമെന്നും അദ്ദേഹം പറഞ്ഞു. വിവാഹ, മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് നിബന്ധനയുണ്ട്. വിവാഹ ചടങ്ങിൽ 50 ൽ കൂടുതലും മരണ ചടങ്ങിൽ 20 ൽ കൂടുതലും ആളുകൾ പങ്കെടുക്കാൻ പാടില്ല. തലസ്ഥാനത്തെ മാളുകൾ ഇടവിട്ട ദിവസങ്ങളിൽ തുറക്കൂ. പാളയം, ചാല മാർക്കെറ്റുകളിൽ 50% കടകൾ മാത്രമേ തുറക്കൂ. കോർപറേഷൻ ഓഫീസിൽ പരാതികൾ സ്വീകരിക്കുന്നതിന് വേണ്ടി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയതെയും മേയർ മാധ്യമങ്ങളോട് പറഞ്ഞു.

തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആശുപത്രികളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആശുപത്രികളില്‍ കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂ. സമരങ്ങൾക്ക് 10 പേരിൽ കൂടാൻ പാടില്ല. സർക്കാർ പരിപാടികളിൽ 20 പേർ മാത്രമേ പാടുള്ളു.

ഓട്ടോറിക്ഷയിലും ടാക്സിയിലും യാത്ര ചെയ്യുന്നവർ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾ അടപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ബ്രേക്ക് ദ ചെയിൻ ജില്ലയിൽ കൂടുതൽ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. ആളുകൾ കൂട്ടം കൂടുന്നിടത്ത് കൈ കഴുകാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത് കർശനമാക്കും.മാസ്കും സാമൂഹിക അകലവും ഉറപ്പാക്കും.

മരണ ചടങ്ങിൽ 20 പേരിലും വിവാഹത്തിൽ 50 പേരിലും അധികം ആളുകൾ പങ്കെടുക്കരുത്. മാതൃകയെന്നോണം എം പി മാരും എം എൽ എ മാരും അത്തരം ചടങ്ങുകളിൽ നിന്നും വിട്ടു നിൽക്കും. പഞ്ചായത്ത് തലത്തിൽ മിനിമം ഒരു ഇൻസ്റ്റിറ്റ്യുഷണൽ ക്വറന്റീൻ സെന്റർ എങ്കിലും തുടങ്ങാൻ തീരുമാനിച്ചു. പഞ്ചായത്ത് വാർഡുതല കർമസമിതി ശക്തമാക്കാനും സർക്കാർ തീരുമാനിച്ചു.

ENGLISH SUMMARY: trivan­drum on high alert

YOU MAY ALSO LIKE THIS VIDEO