Web Desk

August 19, 2021, 10:09 am

പതിനാറുകാരിയെ ക്രൂരമായ് പീഡിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ടക്ക് 33 വര്‍ഷം കഠിന തടവ് വിധിച്ച് അതിവേഗ കോടതി

Janayugom Online

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് അതിവേഗ കോടതി. കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവും 88,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം കുന്നുകുഴി ഗുണ്ടുകാട് കോളനിയിൽ അരുണിനെ (30) ആണ് പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്.
കൂടാതെ, ഇരയ്ക്ക് സർക്കാരും നഷ്ടപരിഹാരം നൽകണം. 

2019 മെയ് ഒന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പ്രതി സമീപത്തെ ചായ്പ്പിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ അനിയനെ മര്‍ദ്ദിക്കുകയും ചെയ്തു.പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മാതാപിതാക്കള്‍ മ്യൂസിയം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്‍റെ ദേഷ്യത്തില്‍ പ്രതി പെണ്‍കുട്ടിയുടെ അച്ഛനെയും മര്‍ദ്ദിച്ചിരുന്നു.
ENGLISH SUMMARY; Trivan­drum rape case ver­dict followup
you may also like this video;