വൈൽഡ്ക്രാഫ്റ്റിൽ നിന്ന് ട്രോളികൾ

കൊച്ചി: വൈൽഡ്ക്രാഫ്റ്റ് പുതുതലമുറയിലെ യാത്രക്കാരെ ഉദ്ദേശിച്ച് ഉയർന്ന സൗകര്യങ്ങളുള്ള ട്രാവൽ കേസ് ട്രോളികൾ വിപണിയിലിറക്കി. വൈൽഡ്ക്രാഫ്റ്റ് ട്രാവൽ കേസുകൾ ഇ-ടോഫ് മെറ്റീരിയലുപയോഗിച്ച് പ്രോ-ബോണ്ട് നാനോ-ടെക്നോളജി അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്നതിനാൽ ദീർഘകാലം ഈടുനിൽക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. വെള്ളം കടക്കാത്ത ഫാബ്രിക്, കൈത്തണ്ടയ്ക്ക് എളുപ്പമായ ടെലിസ്കോപിക് കൈപ്പിടികൾ, എളുപ്പം ഉന്തിക്കൊണ്ടുപോകാൻ സഹായിക്കുന്ന 360 ഡിഗ്രിയിൽ (ചുറ്റിനും) തിരിയുന്ന മോഷൻ-പ്രോ ചക്രങ്ങൾ, ടിഎസ്എ ലോക്ക് ഉൾപ്പെടെയുള്ള മുന്തിയ സുരക്ഷാ സൗകര്യങ്ങൾ എന്നിവയാണ് പുതിയ വൈൽഡ്ക്രാഫ്റ്റ് ട്രാവൽകേസുകളുടെ സവിശേഷതകൾ. ഇക്കാലത്തെ യാത്രകളിൽ സംഭവിക്കാവുന്ന വീഴ്ച, ഇടി, കൈപ്പിടിയുടേയും ചക്രങ്ങളുടേയും പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച കർശന പരീക്ഷണങ്ങളിലൂടെ കടന്നു വന്നവയാണ് ഈ ശ്രേണിയിലെ ഓരോ ഉൽപ്പന്നവുമെന്ന് വൈൽഡ്ക്രാഫ്റ്റ് സഹസ്ഥാപകൻ ഗൗരവ് ദുബ്ലിഷ് പറഞ്ഞു.
ഉപഭോക്തൃതലത്തിൽ നടത്തിയ ദീർഘകാലത്തെ ഗവേഷണങ്ങളെത്തുടർന്നാണ് ട്രാവൽ കേസ്/വോയേജർ കളക്ഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ ശ്രേണിയിലൂടെ ലഗേജ് വ്യവസായരംഗത്തേയ്ക്കുള്ള തങ്ങളുടെ പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു. ട്രെക്കിംഗായാലും ട്രാവലായാലും വൈൽഡ്ക്രാഫ്റ്റിൽ ഉപഭോക്താവിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുഖലോലുപതകളിൽ നിന്ന് പുറത്തു കടന്ന് അനിശ്ചിതത്വങ്ങളിലേയ്ക്ക് കാലെടുത്തു വെയ്ക്കാനാഗ്രഹിക്കുന്ന ഒരു ബാക്ക്പാക്കർ എല്ലാവരിലുമുണ്ട് എന്നതു കണക്കിലെടുത്താണ് എല്ലാ വൈൽഡ്ക്രാഫ്റ്റ് ഉൽപ്പന്നങ്ങളുടേയും രൂപകൽപ്പന. അനായാസമായി ഉപയോഗിക്കാവുന്നതും കൂടുതൽ സാധനങ്ങളുണ്ടെങ്കിൽ വലിപ്പം വർധിപ്പിക്കാവുന്ന തരത്തിലുള്ളതുമാണ് പുതിയ ഉൽപ്പന്നനിര. അപ്റൈറ്റ്സ്, ഡഫ്ൽസ് എന്നിങ്ങനെ രണ്ടു തരത്തിലാണ് വോയേജർ കളക്ഷൻ വിപണിയിലെത്തിയിരിക്കുന്നത്. അപ്റൈറ്റ്സ് വിഭാഗത്തിൽ കപെല്ല എന്ന പേരിൽ ഹൈബ്രിഡ് ലൈനും പോള്ളക്സ് പോളാരിസ്, വേഗ, സിറിയസ്, റൈഗെൽ, എന്ന പേരിൽ സോഫ്റ്റ്ലൈനുമുണ്ട്. സോഫ്റ്റ് കേസിന്റെ സൗകര്യവും ഹാർഡ് ഷെല്ലിന്റെ സുരക്ഷിതത്വവും തരുന്നതാണ് ഹൈബ്രിഡ് ലൈൻ. എല്ലാ മോഡലുകളും ക്യാബിൻ, മീഡിയം, ലാർജ് വലിപ്പങ്ങളിൽ വിവിധ വർണങ്ങളിലും ആകൃതികളിലും ലഭ്യമാണ്. വിലനിലവാരം 3199 രൂപ മുതൽ 6999 രൂപ വരെ