Web Desk

ന്യൂഡല്‍ഹി

April 02, 2021, 11:56 am

പുല്‍വാമയില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

Janayugom Online

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് നൗഗാമിലെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. പുല്‍വാമയിലെ ഒരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി പുലര്‍ച്ചെയാണ് വിവരം ലഭിക്കുന്നത്. 

തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. ഭീകരരുടെ പേര് വിവരങ്ങളോ ഏത് സംഘടനയില്‍ പെട്ടവരാണെന്നോ വ്യക്തമായിട്ടില്ല. പൊലീസ് ശക്തമായ സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. 

ENGLISH SUMMARY:Troops killed three ter­ror­ists in Pulwama
YOu may also like this video