4 December 2024, Wednesday
KSFE Galaxy Chits Banner 2

ട്രോപ്പ് റ്റി അനലൈസർ; ഇസിജിയ്ക്കുമുമ്പേ ഹൃദയത്തെ അറിയാം.….

Janayugom Webdesk
തിരുവനന്തപുരം
November 27, 2021 9:21 pm

ഹൃദയാഘാതത്തിന്റെ പ്രാരംഭഘട്ടങ്ങളിൽ ഇസിജിയിൽ മാറ്റം വരുന്നതിന് മുമ്പുതന്നെ ഹൃദയാഘാതം കണ്ടെത്താൻ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസർ. 1.5 ലക്ഷം രൂപ വിലയുള്ള ഈ ഉപകരണത്തിന്റെ സഹായത്തോടെ ഹൃദയാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സാധിക്കും. 2019–20ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും അമൃതം ആരോഗ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് ട്രോപ്പ് റ്റി അനലൈസറുകൾ വാങ്ങുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സംസ്ഥാനത്തെ 28 ആശുപത്രികളിൽ പ്രവർത്തനസജ്ജമാണ്.
സംസ്ഥാനത്ത് ജീവിതശൈലീരോഗങ്ങൾ വർധിച്ചുവരുന്നതായാണ് ട്രോപ്പ് റ്റി അനലൈസർ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ ഹൃദയസംബന്ധമായ രോഗങ്ങൾ കാരണമാണ് 32 ശതമാനത്തോളം മരണനിരക്ക് കേരളത്തിൽ സംഭവിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, ലഹരിയോടുള്ള ആസക്തി, മാനസികപിരിമുറുക്കം തുടങ്ങിയ കാരണങ്ങളാലാണ് ഈ രോഗങ്ങൾ വർധിക്കുന്നത്. അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് ആന്റ് സ്റ്റഡീസ് സെന്ററും സംസ്ഥാന ആരോഗ്യവകുപ്പുമായി നടത്തിയ പഠനത്തിൽ നമ്മുടെ ജനസംഖ്യയിൽ മൂന്നിൽ ഒരാൾക്ക് രക്താതിമർദ്ദവും അഞ്ചിൽ ഒരാൾക്ക് പ്രമേഹവുമുണ്ടെന്ന് വെളിപ്പെടുത്തലുണ്ടായി. ഉയർന്ന രക്തസമ്മർദ്ദവും തെറ്റായ ജീവിതശൈലി യും ഹൃദ്രോഗത്തിനുള്ള സാധ്യത വർധിക്കുന്നതിന് കാരണമാകുന്നു.
ഈയൊരു പഠനത്തിന്റെ അടിസ്ഥാനത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ചികിത്സിക്കുന്നതിന് ഈ സംസ്ഥാന ആരോഗ്യവകുപ്പ് വളരെ പ്രാധാന്യമാണ് നല്കുന്നത്. ജീവിതശൈലി രോഗനിർണയ പദ്ധതിടെ കീഴിൽ ജില്ലാ ആശുപ്രതികളിൽ കൊറോണറി കെയർ യൂണിറ്റുകൾ സ്ഥാപിച്ചുവരികയും മറ്റ് ആശുപത്രികളിൽ ഹൃദയസംബന്ധമായ രോഗനിർണയം നടത്തുന്നതിനുള്ള മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിവരികയും ചെയ്യുന്നു.

Eng­lish Sum­ma­ry: Trop­T­Analyser for heart diseases
You may like this alos

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.