ടെലിവിഷന്‍ റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് കുരുക്ക് മുറുകുന്നു. തട്ടിപ്പ് നടത്തുന്നതിന്റെ ഭാഗമായി വീട്ടുകാര്‍ക്ക് പണം വിതരണം ചെയ്ത പ്രതിയായ ഉമേഷ് മിശ്ര മാപ്പുസാക്ഷിയാകുമെന്നാണ് സൂചന. കേസില്‍ നാല് പ്രതികള്‍ ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ഇവർ നാലുപേരുടെയും രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് നാലുപേർക്കും ജാമ്യം ലഭിക്കുകയും ചെയ്തു. നാലുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. വെള്ളിയാഴ്ച പിടിയിലായ ഹരീഷ് പാട്ടീൽ എന്നയാൾ ഉൾപ്പെടെ ആകെ ഒമ്പതുപേരാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിൽ അർണബ് ഗോസ്വാമി ഉൾപ്പെടെയുള്ളവർ കുടുങ്ങുന്ന രീതിയിലാണ് മുംബൈ പൊലീസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നത്.
ചാനലിന്റെ റേറ്റിങ് കൂടുന്നതിനായി ആളുകളെ പണം നല്കി സ്വാധീനിച്ചതായാണ് കേസ്. ഒക്ടോബര്‍ 16നാണ് മിശ്ര അറസ്റ്റിലാകുന്നത്. റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്സ് സിനിമ, ന്യൂസ് നേഷൻ, മഹാമൂവീസ് എന്നിവയാണ് അന്വേഷണം നേരിടുന്നത്.
English summary; trp fraud case updation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.