ഹൈദരാബാദ് നഗരത്തിൽ ഈ വര്‍ഷത്തെ ഐപിഎൽ മത്സരങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ടിആർഎസ് എംഎൽഎ ദനം നാഗേന്ദർ. സൺറൈസേഴ്സ് ഹൈദരാബാദിൽ പ്രാദേശിക താരങ്ങളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നാഗേന്ദറുടെ ഭീഷണി.സൺറൈസേഴ്സില്‍ പ്രാദേശിക താരങ്ങളില്ലെന്നും ലേലത്തില്‍ ആരെയും ടീമില്‍ എടുത്തില്ലെന്നും നിലവിലെ ക്യാപ്റ്റനായ ഡേവിഡ് വാര്‍ണര്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉൾപ്പെട്ടയാളാണ്. ടീമിൽ വാർണർ ഉൾപ്പെടുന്നതിനെയും ഞങ്ങൾ എതിർക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
മറ്റ് എല്ലാ ഐപിഎൽ ടീമുകളിലും അതാത് സംസ്ഥാനത്തെ താരങ്ങളുണ്ട്. എന്നാൽ ആഗോളാടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ട , മികച്ച താരങ്ങളുള്ള ഹൈദരാബാദിൽ നിന്ന് ഒരു താരം പോലും സൺറൈസേഴ്സ് ഹൈദരാബാദിൽ ഇല്ല. ഇങ്ങനെയാണെങ്കിൽ ഹൈദരാബാദ് നഗരത്തിൽ ഐപിഎൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ അനുവദിക്കില്ല. രഞ്ജിയും അണ്ടർ-19ഉം ഒക്കെ കളിച്ച നിരവധി താരങ്ങൾ ഹൈദരാബാദിലുണ്ട്. അവസരം നൽകിയാൽ അവർ ഐപിഎലിൽ തിളങ്ങും. ടീം മാനേജ്മെൻ്റ് അവരെ പരിഗണിക്കണം എന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ക്യാപ്റ്റനായ ഡേവിഡ് വാര്‍ണര്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉൾപ്പെട്ടയാളാണ്. ടീമിൽ വാർണർ ഉൾപ്പെടുന്നതിനെയും ഞങ്ങൾ എതിർക്കുന്നു. ഹൈദരാബാദിൽ നിന്നുള്ള താരങ്ങൾ ടീമിൽ ഇല്ലെങ്കിൽ പേരിൽ നിന്ന് ഹൈദരാബാദ് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English summary;
You may also like this video;