ബിയറുമായെത്തിയ ട്രക്ക് ടോള്‍ ബൂത്തിലേക്ക് ഇടിച്ചുകയറി

Web Desk
Posted on September 22, 2018, 12:01 pm

രാജസ്ഥാന്‍: ബിയര്‍ കുപ്പികളുമായി എത്തിയ ട്രക്ക് ടോള്‍ ബൂത്തിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്. രാജസ്ഥാനിലെ കിഷന്‍ഗഡ‍ില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. സംഭവം ടോള്‍ ബൂത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ട്രക്ക് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ടോള്‍ ബൂത്തിലേക്ക് എസ്‍യുവി എത്തിയതിന് പിറകെ പാഞ്ഞെത്തിയ ട്രക്ക്ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നുരഞ്ഞുപതഞ്ഞ  ബിയര്‍ പുറത്തേക്ക് ഒഴുകി. സമീപത്തു കിടന്നിരുന്ന എസ് യു വിയെ മുക്കുന്ന വിധത്തിലായിരുന്നു ബിയര്‍ ഒഴുകിയത്.

ട്രക്ക് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ടോള് പ്ലാസ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.