മാനന്തവാടി:തേറ്റമല പള്ളിപ്പടിക്ക് സമീപം ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടു.ചേരിയന്‍കൊല്ലി തോപ്പില്‍ ലൂക്ക‑മേരി ദമ്പതികളുടെ മകന് അമല്‍ ദീപ്ത്ത് (34) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം.മണ്ണ് നീക്കുന്നതിനിടെ ട്രാക്ടര്‍ നിരങ്ങി താഴ്ഭാഗത്തേക്ക് വന്ന് മറിയുകയായിരുന്നു. ട്രാക്ടറിനടിയില്‍ കുടുങ്ങിയ അമലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.അനുഷയാണ് ഭാര്യ.എബല്‍,നോയല്‍ എന്നിവര്‍ മക്കളാണ്.സഹോദരങ്ങള്‍:സാലി,ഷാന്റി,ബേബി,ജോംസി,ജോസ്ന, മൃതദേഹം മാനന്തവാടി ജില്ലാശുപത്രി മോർച്ചറിയിൽ.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.