ദുബായിയില്‍ മിനിബസും ട്രക്കും കൂട്ടയിടിച്ചു എട്ടുപേര്‍ മരിച്ചു

Web Desk
Posted on September 30, 2019, 2:39 pm

ദുബായ്: ദുബായില്‍ മിനിബസും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

മിര്‍ഡിഫ് സിറ്റി സെന്ററിന് മുന്നില്‍ ഷാര്‍ജ റൂട്ടില്‍ മിനി ബസും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ഡ്രായ് പറഞ്ഞു. പരിക്കേറ്റവരെ ഉടനെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിനിബസ്സില്‍ 14 പേരാണുണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുള്ളതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ട്.