അതിഥി തൊഴിലാളികൾ കയറിയ ലോറി മറിഞ്ഞ് മധ്യപ്രദേശിൽ 5 പേർ മരിച്ചു. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഹൈദരാബാദിൽ നിന്നും മധ്യപ്രദേശിലെ ഝാൻസിയിലേക്കും ഉത്തർപ്രദേശിലേക്കും പോയവരാണ് അപകടത്തിൽപ്പെട്ടത്. മാങ്ങ കയറ്റിയ ട്രക്കിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.
നിയന്ത്രണം നഷ്ട്ടപെട്ട ട്രക്ക് തലകീഴായി മറിയുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിന് 200 കിലോമീറ്റർ അകലെ നരസിംഹപുരിയിലാണ് അപകടം നടന്നത്. മഹാരാഷ്ടയിൽ കഴിഞ്ഞ ദിവസം കുടിയേറ്റ തൊഴിലാളികളുടെ മുകളിൽ ട്രെയിൻ കേറി 16 മരിച്ചിരുന്നു. അതിനു പിന്നാലെയാണ് കുടിയേറ്റ തൊഴിലാളികളുടെ പലായനം വീണ്ടും ദുരന്തത്തിൽ കലാശിക്കുന്നത്.
English summary; truck overturned,5 migrant workers were killed when they were travelling
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.