June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ലോകത്ത് ഏറ്റവും കൂടുതൽ സ്പാം കോളുകൾ ചെയ്യുന്നവരിൽ ഇന്ത്യാക്കാരും, പക്ഷെ ഒന്നാം സ്ഥാനം ഇവർക്കാണ്

By Janayugom Webdesk
December 13, 2019

ന്യൂയോര്‍ക്ക്: ലോകത്തില്‍ ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന കോളര്‍ ഐഡി ആപ്പാണ് ട്രൂ കോളര്‍. ഒരു ദിവസം 15 കോടി പേര്‍ ട്രൂകോളര്‍ ഉപയോഗിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെറുമൊരു കോളര്‍ ഐഡി ആപ്പ് എന്നതിനപ്പുറം ഇപ്പോള്‍ പേമെന്റ്, വീഡിയോ കോളിംഗ് സംവിധാനം വരെ ട്രൂകോളറില്‍ ലഭിക്കും. തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ വച്ച് 2019 ജനുവരി 1 മുതല്‍ 2019 ഒക്ടോബര്‍ 31 വരെയുള്ള കണക്ക് പ്രകാരമുള്ള ഫോണ്‍ കോളുകൾ സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ട്രൂകോളര്‍ ഇപ്പോള്‍ .

2019 ല്‍ ട്രൂകോളര്‍ വഴി 19 കോടി നമ്പറുകളെ സ്പാം നമ്പറുകളായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നും കോളുകള്‍ ബ്ലോക്ക് ചെയ്യുന്ന വഴി ഉപയോക്താക്കളെ സ്പാം കോളുകളില്‍ നിന്നും വലിയ രീതിയില്‍ സുരക്ഷിതരാക്കുവാന്‍ സാധിച്ചുവെന്നാണ് ഇവരുടെ വാദം. ഒപ്പം ഈ നമ്പറുകളില്‍ നിന്നുള്ള 260 കോടി കോളുകള്‍ ട്രൂകോളര്‍ 2019 ല്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഒപ്പം ട്രൂകോളര്‍ 86 കോടി സ്പാം എസ്എംഎസുകളില്‍ നിന്നും തങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിച്ചുവെന്നും അവകാശപ്പെടുന്നു.

you may also like this video;

സ്പാം കോളുകള്‍ ഏത് രാജ്യങ്ങളിലാണ് കൂടുതല്‍ എന്ന കാര്യവും ട്രൂകോളര്‍ പുറത്തുവിടുന്നു. ഏറ്റവും കൂടുതല്‍ സ്പാം കോള്‍ വരുന്നത് ബ്രസീലിലാണ്. ഇവിടെ ഒരു ഫോണ്‍ ഉപയോക്താവിന് മാസം ശരാശരി 45 സ്പാം കോളുകള്‍ ലഭിക്കുന്നു. ഇത് 2018ല്‍ 37 കോള്‍ ആയിരുന്നു.

പെറുവാണ് സ്പാംകോളുകളുടെ കാര്യത്തില്‍ രണ്ടാമത്. മൂന്നാമത് ഇന്തോനേഷ്യ, നാലാമത് മെക്സിക്കോ. അഞ്ചാം സ്ഥാനത്ത് ഇന്ത്യയാണ്. ഇന്ത്യയിലെ ഒരു ഫോണ്‍ ഉപയോക്താവിന് മാസം 25 സ്പാംകോളുകള്‍ ലഭിക്കുന്നു. 2018ല്‍ ഇത് 22 കോള്‍ ആയിരുന്നു. അതായത് വര്‍ഷം കൂടുന്നതിന് അനുസരിച്ച് സ്പാം കോളുകള്‍ വര്‍ദ്ധിക്കുകയാണ്. ഈ ലിസ്റ്റ് പ്രകാരം തന്നെ സ്പാം കോളുകള്‍ കൂടുതല്‍ വികസ്വര രാജ്യങ്ങളിലാണ് സംഭവിക്കുന്നത് എന്നും വ്യക്തമാണ്. ട്രൂകോളര്‍ വഴി ഇരുപത്തിയൊന്നായിരം കോടി കോളുകളാണ് ഈ വര്‍ഷം ചെയ്തത് എന്നാണ് കണക്ക്. 340 കോടി എസ്എംഎസുകള്‍ അയച്ചിട്ടുണ്ട്. 74,000,000,000 കോളുകള്‍ ട്രൂകോളര്‍ വച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.