Web Desk

സ​നാ

February 07, 2020, 1:21 pm

അ​ൽഖ്വ​യ്ദ നേ​താ​വ് അ​ൽ റെ​യ്മി​യെ വധിച്ചെന്ന് ട്രംപ്

Janayugom Online

അ​ൽഖ്വ​യ്ദ നേ​താ​വ് അ​ൽ റെ​യ്മി​യെ ആ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ചെന്ന് അമേരിക്കൻ പ്ര​സി​ഡന്റ് ഡോ​ണാ​ൾ​ഡ് ട്രംപ്. യെമനിൽ അമേരിക്ക നടത്തിയ ഭീകരവിരുദ്ധ ദൗത്യത്തിൽ ഖാസിം അൽ റെ​യ്മി​യെ ഇല്ലാതാക്കിയെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. എന്നാൽ ഭീകരവിരുദ്ധ ദൗത്യത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

യെ​മ​നി​ൽ 2015മു​ത​ൽ അ​ൽഖ്വ​യ്ദ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​യാ​ളാ​ണു അ​ൽറെ​യ്മി. 2000 മു​ത​ൽ ന​ട​ന്ന പ​ല ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും സൂ​ത്ര​ധാ​ര​നും അഫ്ഗാനിസ്ഥാനിലെ അൽഖ്വയ്ദ പരിശീലന കേന്ദ്രത്തിലെ പരിശീലകരിൽ പ്രധാനിയുമായിരുന്നു റെ​യ്മി. ഫ്ലോറിഡയിലെ പെൻസകോളയിൽ യുഎസ് വ്യോമത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അൽ ഖ്വയ്ദ ഏറ്റെടുത്തിരുന്നു.

സൗദി വ്യോമസേനാ ഉദ്യോഗസ്ഥനും മൂന്ന് അമേരിക്കൻ നാവികരുമാണ് അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഡിസംബർ ആറിനായിരുന്നു അൽഖ്വയ്ദ വ്യോമത്താവളം ആക്രമിച്ചത്. ലോകത്തെ ഏറ്റവും അപകകാരിയായ ജിഹാദി ശൃംഖലയായാണ് അമേരിക്ക റെ​യ്മിയുടെ കീഴിലുള്ള അൽഖ്വയ്ദ വിഭാഗത്തെ കാണുന്നത്.

Englsh Sum­ma­ry: Trump accused of killing Al Qae­da leader.

you may also like this video;