March 31, 2023 Friday

Related news

November 10, 2022
August 9, 2022
July 15, 2022
April 26, 2022
March 3, 2022
November 10, 2021
August 25, 2021
July 28, 2021
June 5, 2021
May 30, 2021

കോവിഡിന് കാരണം വുഹാനിലെ ലാബ്, വ്യക്തമായ തെളിവുണ്ട്- ചൈന നഷ്ടപരിഹാരം തരണമെന്ന് ട്രംപ്

Janayugom Webdesk
വാഷിങ്ടണ്‍
May 1, 2020 9:49 am

ലോകരാജ്യങ്ങളെ മുൾമുനയിൽ നി‍‍ർത്തുന്ന കോവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന ആരോപണത്തില്‍ ഉറച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. എന്താണ് തെളിവുകള്‍ എന്ന ചോദ്യത്തിന് അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. കോവിഡ് മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് ചൈനയ്ക്കുമേല്‍ അധികത്തീരുവ ചുമത്താനാണ് അമേരിക്കയുടെ നീക്കെന്നും റിപ്പോർട്ടുകൾ.

ഈ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള വ്യാപാര ഇടപടലുകളിൽ മാറ്റം വരുത്തി വ്യത്യസ്ത രീതിയിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയും ചൈനയും തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന വ്യാപാര യുദ്ധം കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വഷളാവുകയാണ്. ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കു മേലുള്ള നികുതി ഇരു രാജ്യങ്ങളും പരസ്പരം വര്‍ധിപ്പിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം മൂര്‍ധന്യതയിലെത്തിച്ചിരുന്നു. ഇതിനിടയിലാണ് കോവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷശാലയാണെന്ന ആരോപണം അമേരിക്ക ആവര്‍ത്തിക്കുന്നത്.

Eng­lish Sum­ma­ry: trump against chi­na in covid-19 issue

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.