വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികൾ സമർപ്പിച്ച രണ്ട് പരാതികൾ മിഷിഗൺ, ജോർജിയ സംസ്ഥാനങ്ങളിലെ കോടതികൾ തള്ളി. ആരോപണം ശരിവയ്ക്കുന്ന യാതൊരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ജോർജിയ സുപ്പീരിയർ കോർട്ട് ജഡ്ജ് ജെയിംസ് ബാസ് ചൂണ്ടിക്കാട്ടി.
ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മിഷിഗൺ ജഡ്ജ് സിന്തിയ സ്റ്റീഫൻസിന്റെയും അഭിപ്രായപ്പെട്ടു. ഇതോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് വൈറ്റ് ഹൗസിൽ വീണ്ടും വാർത്താസമ്മേളനം നടത്തി. എന്നാൽ അഭിമാനമുള്ള ഡെമോക്രാറ്റായാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും അതേ അഭിമാനത്തോടെ ഭരണം നടത്തുമെന്നും ബൈഡൻ പറഞ്ഞു. വിജയം സുനിശ്ചിതമാണെന്നും ബൈഡൻ അവകാശപ്പെട്ടു. ഓരോ വോട്ടും എണ്ണുക എന്ന മുദ്രാവാക്യമുയർത്തിയാണ് ഡെമോക്രാറ്റുകൾ ട്രംപിന്റെ ആരോപണങ്ങളോട് പ്രതികരിക്കുന്നത്.
ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റിക് പാർട്ടി
അമേരിക്കൻ ജനപ്രതിനിധി സഭയായ കോൺഗ്രസിലേക്കും ഉപരിസഭയായ സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. ഉപരിസഭയായ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കം. റിപ്പബ്ലിക്കൻ പാർട്ടി 48 സീറ്റ് നേടിയപ്പോൾ ഡെമോക്രാറ്റുകൾ 46 സീറ്റ് നേടി. 100 അംഗ സെനറ്റിൽ 51 സീറ്റ് വേണം ഭൂരിപക്ഷം ലഭിക്കാൻ. യുഎസ് കോൺഗ്രസിൽ 204 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാർട്ടിയാണ് ലീഡ് ചെയ്യുന്നത്. 190 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടി നേടിയത്. കോൺഗ്രസിൽ ഭൂരിപക്ഷത്തിന് 218 സീറ്റ് വേണം.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.