October 1, 2022 Saturday

Related news

September 23, 2022
August 25, 2022
August 18, 2022
August 11, 2022
August 10, 2022
August 9, 2022
August 2, 2022
July 22, 2022
July 12, 2022
June 29, 2022

ട്രംപിന് വീണ്ടും ഫേസ്ബുക്ക് വിലക്ക്

Janayugom Webdesk
വാഷിങ്ടൺ
April 2, 2021 9:43 am

ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ വിലക്കിയ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും വിലക്ക്. മരുമകളുടെ അക്കൗണ്ടിലൂടെ തലകാണിക്കാൻ ശ്രമം നടത്തിയതിന് ഫേസ്ബുക്കാണ് വീണ്ടും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ട്രംപിന്റെ മകന്റെ ഭാര്യ ലാറയാണ് സ്വന്തം അക്കൗണ്ടിൽ ട്രംപുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഫേസ്ബുക്ക് അത് നീക്കുകയായിരുന്നു. തുടർന്ന് ലാറയ്ക്ക് മുന്നറിയിപ്പോട് കൂടിയ ഒരു ഇ മെയിലും ലഭിച്ചു. 

വീഡിയോയിൽ ട്രംപിന്റെ ശബ്ദം വ്യക്തമാണെന്നും അതിനാൽ വീഡിയോ നീക്കം ചെയ്യുകയാണെന്നും ആയിരുന്നു സന്ദേശം. ഇനി ഇത്തരത്തിൽ പ്രവർത്തിക്കരുതെന്നും ഫേസ്ബുക്ക് സന്ദേശത്തിൽ പറയുന്നു. യുഎസ് കാപിറ്റോൾ കലാപത്തിന് പിന്നാലെയാണ് ട്രംപിനെ സോഷ്യൽമീഡിയ വിലക്കിയത്. രാജ്യതാല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് ട്വിറ്റർ ആണ് ആദ്യം വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഷോപിഫൈ എന്നീ പ്ലാറ്റ്‌ഫോമുകളും ട്രംപിന്റെ അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയിരുന്നു. വിലക്ക് നീക്കാൻ കമ്പനി തീരുമാനിച്ചിട്ടില്ലെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്. സമൂഹമാധ്യമങ്ങൾ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 

ENGLISH SUMMARY:Trump banned again by Facebook
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.