വിവിധ ആള്‍ദൈവങ്ങളെ ആരാധിക്കുന്ന ആളുകളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ പാലഭിഷേകവും പ്രാര്‍ത്ഥനയുമായി കര്‍ണാടകയില്‍ നിന്നുമുള്ള ട്രംപ് ഭക്തനാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ട്രംപിന്റെ വിഗ്രഹം നിര്‍മിച്ച് നിത്യപൂജ നടത്തുകയാണ് തെക്കന്‍ തെലങ്കാനയിലെ കോനേയ് ഗ്രാമത്തിലെ ബുസ കൃഷ്ണ എന്ന ഭക്തന്. വീടിനടുത്തായി ട്രംപിന്റെ ആറടി ഉയരം വരുന്ന പൂര്‍ണകായ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്.
ഈ വിഗ്രഹത്തില്‍ നിത്യപൂജ നടത്തി പ്രാര്ഥിക്കുകയാണിയാള്. ചുവരുകളില്‍ പലയിടത്തായി ട്രംപിന്റെ പേര് എഴുതി വച്ചിട്ടുണ്ട്. ദ്വിദിന ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന തന്റെ ആരാധനാ മൂര്‍ത്തിയെ ഒരു നോക്ക് കാണാനാവുമെന്ന പ്രതീക്ഷയിലാണ് ബുസ കൃഷ്ണന്. നാല് വര്‍ഷം മുമ്ബ് ഡോണള്‍ഡ് ട്രംപ് സ്വപ്നത്തില്‍ വന്നതോടെയാണ് ബുസ കൃഷ്ണ ട്രംപിന്റെ കടുത്ത ഭക്തനായതും ആരാധന തുടങ്ങിയതും. തന്റെ ചെറിയ വീട് ട്രംപിനുള്ള ആരാധനാലയമായി മാറ്റുകയായിരുന്നു.
ബുസ കൃഷ്ണയുടെ ട്രംപ് ഭക്തിയില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അസ്വസ്ഥരാണ്. ഈ ഭക്തി കാരണം തലയുയര്‍ത്തി പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ബന്ധുക്കള്‍ പരാതി പറയുന്നു. അതോസമയം ഡോണള്‍ഡ് ട്രംപിന്റെ ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി അഹമ്മദാബാദില്‍ ചേരി പ്രദേശം പുറത്തു കാണാതിരിക്കാന്‍ മതില് പണിതുയര്‍ത്തുന്നതും ചേരിയിലെ 45 കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞു പോകാന്‍ നഗരസഭ നോട്ടീസ് നല്കിയതും ഏറെ വിവാദമായിരുന്നു.
English Summary: Trump devotee from karnataka
You may also like this video