Web Desk

വാഷിങ്ടണ്‍

November 24, 2020, 9:18 am

അവസാനം തോല്‍വി സമ്മതിച്ച് ട്രംപ്

Janayugom Online

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് ഡോണള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ചകള്‍ കടന്നപ്പോളാണ് ട്രംപിന്റെ തോല്‍വി സമ്മതം. അധികാരം കൈമാറാന്‍ നടപടികള്‍ക്ക് ട്രംപ് ഉദ്യോഗസ്ഥര്‍ക്ക് അനുമതിയും നല്‍കി. ജോ ബൈഡന്‍ മിഷിഗണിലും വിജയിച്ചുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപ് തോൽവി സമ്മതിച്ചത്. തിങ്കളാഴ്ചയാണ് ട്വിറ്ററിലൂടെ ട്രംപിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ജോ ബൈഡന് അനുകൂലമായി ഫലം വന്നുവെന്ന് ആരോപിച്ച് തോൽവി സമ്മതിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. നിലവില്‍ നടപടികൾക്കായി ജോ ബൈഡന്റെ ഓഫിസിന് 63 ലക്ഷം ഡോളർ അനുവദിച്ചു.

ENGLISH SUMMARY:Trump final­ly con­ced­ed defeat
You may also like this video