Web Desk

December 19, 2019, 10:20 am

ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായി:ഭാവി തീരുമാനം സെനറ്റിൽ

Janayugom Online

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭ പാസ്സാക്കി. ഏഴു മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടന്നത്. ഇതോടെ ഇംപീച് ചെയ്യപ്പെടുന്ന അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റായി ട്രംപ്. ജനപ്രതിനിധി സഭ പാസ്സാക്കിയെങ്കിലും ട്രംപ് അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെടാനാണ് സാധ്യത.

2020ൽ വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരേ അന്വേഷണം നടത്താന്‍ യുക്രൈന്‍ പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ടത്. ജോ ബെഡനും മകൻ ഹണ്ടർ ബെഡനുമെതിരെ കേസുകൾ കുത്തിപൊക്കാൻ യുക്രൻ സർക്കാരിനുമേൽ ട്രമ്പ്‌ സമ്മർദ്ദം ചെലുത്തുകയയാിരുന്നു.
ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയതിനാൽ ഉപരിസഭയായ സെനറ്റിൽ അടുത്തമാസം ട്രമ്പ്‌ വിചാരണ നേരിടണം.

you may also like this video

ആന്‍ഡ്ര്യൂ ജോണ്‍സണും ബില്‍ ക്ലിന്റണും ശേഷം ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് മാറുകയാണ്. രണ്ട് കുറ്റങ്ങളാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭ അംഗീകരിച്ചത്. അധികാര ദുര്‍വിനിയോഗം നടത്തല്‍, പാര്‍ലമെന്റ് അധികാരത്തിന്മേല്‍ കൈകടത്തല്‍ എന്നീ കുറ്റങ്ങള്‍ വോട്ടെടുപ്പിലൂടെ സഭ അംഗീകരിച്ചു. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് വോട്ടെടുപ്പ് നടന്നത്. സെനറ്റില്‍ ഭൂരിപക്ഷം ട്രംപ് അനുകൂലികളായ റിപബ്ലിക്കന്‍സിനാണ്. അടുത്ത മാസമാകും സെനറ്റിലെ ഇംപീച്മെന്റ് നടപടികള്‍.