ട്രംപിന്റെ ഇംപീച്ച്മെന്റ്: ഗ്വിലാനിക്കും പോംപിയോയ്ക്കും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്ന രേഖകൾ പുറത്ത്

Web Desk
Posted on November 23, 2019, 3:24 pm

വാഷിങ്ടൺ: ഉക്രൈനിലെ അമേരിക്കൻ സ്ഥാനപതിയെ തിരിച്ച് വിളിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ഡൊണാൾഡ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകൻ റൂഡി ഗ്വിലാനിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും തമ്മിൽ ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നു.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പോംപിയോ ഗ്വിലാനിയുമായി മാർച്ച് 26നും മാർച്ച് 29നും സംസാരിച്ചെന്നാണ് രേഖകൾ പറയുന്നത്.
ക്വീവിൽ നിന്ന് പുറത്താക്കിയ മാരി യൊവാനോവിച്ചിനെതിരെയുള്ള പ്രചാരണങ്ങൾ ഇവർ നടത്തിയെന്നാണ് ഇപ്പോൾ വെളിവാകുന്നത്.
എന്നാൽ പോംപിയോ ഈ വിവരങ്ങൾ പാർലമെന്റിന് നൽകാൻ വിസമ്മതിച്ചിരുന്നു.