ട്രംപ് ബ്രിട്ടനിൽ: പ്രതിഷേധവുമായി എൻഎച്ച്എസിലെ ഡോക്ടർമാരും നേഴ്സുമാരും

Web Desk
Posted on December 03, 2019, 10:33 pm

ലണ്ടൻ: ദേശീയ ആരോഗ്യ സേവന മേഖലയെ അമേരിക്കകയ്ക്ക് കൈമാറാൻ ഉദ്ദേശിക്കുന്നതായുള്ള വാർത്തകൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തള്ളി. ബ്രിട്ടീഷ് സന്ദർശനത്തിനെത്തിയിട്ടുള്ള അമേരിക്കൻ പ്രസിഡന്റുമായുള്ള വാണിജ്യ ചർച്ചകളിൽ എൻഎച്ച്എസ് സംബന്ധിച്ച് യാതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എൻഎച്ച്എസിനെ വെള്ളിത്താലത്തിൽ വച്ച് തന്നാലും വേണ്ടെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം. എന്‍എച്ച്എസിന് ഭീഷണിയുണ്ടെന്ന തരത്തിലുള്ള ലേബർ പാർട്ടിയുടെ പ്രചരണങ്ങൾ വസ്തുത വിരുദ്ധമാണെന്നും ബോറിസ് പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ലണ്ടനിലെത്തിയ അമേരിക്കൻ പ്രസിഡന്റിന് ബക്കിംഗ്ഹാം കൊട്ടാരത്തിലൊരുക്കിയിരിക്കുന്ന വിരുന്നിനിടെ ഡോക്ടർമാരും നഴ്സുമാരും പ്രതിഷേധ മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴാണ് ഇദ്ദേഹം കൊട്ടാരത്തിൽ വിരുന്നിനെത്തുക എന്ന കാര്യം പുറത്ത് വിട്ടിട്ടില്ല.