പ്രസിഡന്റ് പദത്തിലേക്ക് ഡെമോക്രാറ്റിക് നേതാക്കളില്‍ ഏറ്റവും അഭികാമ്യന്‍ ട്രംപ് തന്നെയെന്ന് മൈക്ക് പെന്‍സ്

Web Desk
Posted on August 27, 2019, 4:30 pm

വാഷിങ്ടണ്‍: അടുത്ത നാല് വര്‍ഷം കൂടി ഡൊണാള്‍ഡ് ട്രംപ് തന്നെ അധികാരത്തില്‍ തുടരുന്നതാകും നല്ലതെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ട്രംപിനെക്കാള്‍ മികച്ചൊരു നേതാവിനെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷമായി രാജ്യത്ത് വാഗ്ദാനങ്ങള്‍ നല്‍കുകയും അത് നിറവേറ്റപ്പെടുകയുമാണ് ചെയ്യുന്നതെന്നും പെന്‍സ് ചൂണ്ടിക്കാട്ടി. അമേരിക്കയെ തങ്ങള്‍ മഹത്തായ രാജ്യമായി മുന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.