June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നാണംകെട്ട തന്ത്രമാണ് ഇംപീച്ച്മെന്റ് എന്ന് ട്രംപിന്റെ നിയമസംഘം

By Janayugom Webdesk
January 19, 2020

വാഷിങ്ടൺ: സെനറ്റിന്റെ ഇംപീച്ച്മെന്റ് ആഹ്വാനത്തെ ശക്തമായി വിമർശിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിഭാഷക സംഘം രംഗത്ത്. സെനറ്റ് പാസാക്കിയ രണ്ട് വകുപ്പുകളും സ്വതന്ത്രമായി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള അമേരിക്കൻ ജനതയുടെ അവകാശത്തിന് മേലുള്ള അപകടകരമായ ആക്രമണമാണെന്നും അവർ ആരോപിച്ചു.
2016 തെരഞ്ഞെടുപ്പ് ഫലത്തെ കീഴ്മേൽ മറിക്കാനും 2020ലെ തെരഞ്ഞെടുപ്പിൽ ഇടപെടൽ നടത്താനുമുള്ള നാണംകെട്ട തന്ത്രമാണ് ഇതെന്നും അവർ ആരോപിച്ചു. പ്രസിഡന്റിനെതിരെയുള്ള ആരോപണങ്ങൾ അസാധുവാണെന്നും ഇതൊന്നും കുറ്റകൃത്യമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ഇംപീച്ച്മെന്റ് ഒരു രാഷ്ട്രീയ നടപടിയാണ് കുറ്റകൃത്യ നടപടിയല്ല. അമേരിക്കൻ ഭരണഘടന അനുസരിച്ച് കുറ്റക്കാരാനാണെന്ന് കണ്ടെത്തിയാൽ പ്രസിഡന്റിനെ നീക്കം ചെയ്യാം. അധികാര ദുർവിനിയോഗം ചെയ്യലും പാർലമെന്റിനെ തടസപ്പെടുത്തലുമാണ് ട്രംപിന് മേൽ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ.
കഴിഞ്ഞ ദിവസം ട്രംപിനെതിരെ 111 പേജുള്ള കുറ്റപത്രം ഇംപീച്ച്മെന്റ് അധികൃതർ തയാറാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പരസ്യവും രഹസ്യവുമായ വിചാരണ നടപടികൾ നടക്കും. സർക്കാരിന്റെ ഉന്നത ശ്രേണിയിലുള്ള നിരവധി പേരെ വിസ്തരിക്കും.
കേസ് വളരെ ലളിതവും വസ്തുതകൾ തള്ളിക്കളയാനാകാത്തതുമാണെന്ന് ഡെമോക്രാറ്റിക് ഇന്റലിജൻസ് സമിതി അധ്യക്ഷൻ ആഡം ഷിഫ് പറഞ്ഞു. തെളിവുകളും നിരാകരിക്കാനാകാത്തതാണ്. 

Trump legal team calls impeach­ment ‘brazen’ attempt to over­turn election

Both sides lay out argu­ments for tri­al start­ing on Tuesday
White House claims ‘dan­ger­ous attack’ on US democracy
Der­showitz: Trump acquit­tal would make me unhappy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.