അമേരിക്കൻ തെരഞ്ഞെടുപ്പിലെ പരാജയം ഉടനെയൊന്നും ട്രംപ് സമ്മതിക്കില്ലെന്ന് അദ്ദേഹവുമായി അടുത്ത് ഇടപഴുകുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. നിയമപരമായി ബൈഡന്റെ വിജയത്തെ ചോദ്യം ചെയ്യാനാണ് ട്രംപിന്റെ നീക്കം. ബൈഡന്റെ വിജയത്തില്‍ നിര്‍ണായകമായ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ചോദ്യം ചെയ്യാനാണ് ട്രംപിന്റെ തീരുമാനം.
തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ബൈഡനെ വിജയിയായി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് ട്രംപിന്റെ വാദം. ട്രംപും ബൈഡനും തമ്മില്‍ കടുത്ത മത്സരം നടന്ന സംസ്ഥാനങ്ങളില്‍ റീകൗണ്ടിംഗ് ആവശ്യപ്പെടുമെന്നും ട്രംപ് പ്രസ്താവനയില്‍ പറയുന്നു. റീകൗണ്ടുകളില് ഫലത്തില്‍ മാറ്റം ഒന്നും സംഭവിച്ചില്ലെങ്കില്‍ തോല്‍വി സമ്മതിക്കാമെന്ന് ട്രംപിന്റെ ഉപദേഷ്ടാവ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. നിയമ പോരാട്ടങ്ങള്‍ക്കായി ട്രംപ് 60 ദശലക്ഷം ഡോളര്‍ സമാഹരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോര്‍ജിയ, പെൻസില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ റീകൗണ്ടിങ്ങിലാണ് റിപബ്ലിക്കൻ പാര്‍ട്ടിയുടെയും ട്രംപിന്റെയും പ്രതീക്ഷ. യാതൊരു വിധ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ല ട്രംപ് തെരഞ്ഞടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്നതെന്ന് യുഎസ് മാധ്യമങ്ങളും ഡെമോക്രാറ്റ് പാര്‍ട്ടിയും പറയുന്നു.
ENGLISH SUMMARY: trump not ready to accept election failure
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.