അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ അധിനിവേശത്തിന്റെ പതിനെട്ടാം വാർഷികം പിന്നിടുമ്പോൾ താലിബാനുമായി ഉപാധികളോടെ ചർച്ചയാകാമെന്ന് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചതായി യു എസ് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നും അവസാന സൈനികനെ വരെ പിൻവലിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ അക്രമം ഒഴിവാക്കാമെന്ന് താലിബാനിൽ നിന്നും ഉറപ്പു ലഭിച്ചതിന് ശേഷം മാത്രമേ ഇങ്ങനെ ഒരു കരാറിൽ ഒപ്പുവെക്കുകയുള്ളുവെന്നും, അതിനു ശേഷം താലിബാനും, അഫ്ഗാനിസ്ഥാൻ അധികൃതരും തമ്മിൽ ചർച്ചയാകാമെന്നും അമേരിക്കൻ ഭരണകൂടം അറിയിച്ചു.
ഫെബ്രുവരി 11 ചൊവ്വാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയൊ അഫ്ഗാനിസ്ഥാൻ നേതാക്കളുമായി വെവ്വേറെ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ട്രംപിന്റെ തീരുമാനം അറിയിച്ചത്. 2001 മുതൽ അഫ്ഗാനിസ്ഥാനിൽ ആരംഭിച്ച അക്രമ സംഭവങ്ങളിൽ ആയിരക്കണക്കിന് അഫ്ഗാനിസ്ഥാൻ പട്ടാളക്കാരും 3500 ലധികം അമേരിക്കൻ സംഖ്യകക്ഷി സൈനികരും കൊല്ലപ്പെട്ടിരുന്നു.
അതേസമയം ട്രംപിന്റെ പുതിയ നീക്കത്തെ താലിബാൻ അധികൃതരും സ്വാഗതം ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ താലിബാനുമായി ചർച്ച ചെയ്തിരുന്നുവെങ്കിലും, ട്രംപ് അപ്രതീക്ഷിതമായി ചർച്ച് നിർത്തിവെക്കുകയായിരുന്നു. ട്രംപിന്റെ പുതിയ തീരുമാനം അഫ്ഗാനിസ്ഥാനിൽ എന്ത് പ്രതികരണം ഉണ്ടാകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.
English Summary: trump peace deal with taliban
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.