അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോവിഡ് 19 പരിശോധന ഫലം വീണ്ടും നെഗറ്റീവ് എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. രണ്ടാം തവണയാണ് ട്രംപിന് കോവിഡ് ബാധയില്ലെന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിക്കുന്നത്.
മാര്‍ച്ച് മധ്യത്തിലാണ് ട്രംപ് ആദ്യ ടെസ്റ്റിന് വിധേയനാകുന്നത്. പക്ഷെ ടെസ്റ്റിങ് പ്രക്രിയ സുദീര്‍ഘവും സങ്കീര്‍ണ്ണവുമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ടെസ്റ്റ് ഫലം വരാന്‍ വെറും 15 മിനിറ്റ് നേരത്തെ കാത്തിരിപ്പേ വേണ്ടി വന്നുള്ളൂ.
വൈറസിനെ നിയന്ത്രണവിധേയമകാകൻ തന്റെ ഭരണകൂടം എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ന്യൂയോർക് ഉൾപ്പടെ രോഗം പടരുന്ന മേഖലകളില്‍ ഒരാള്‍പോലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശവും ട്രംപ് നല്‍കിയിട്ടുണ്ട്.
ENGLISH SUMMARY: trump result again negative in covid test
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.