അമേിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മോടി കൂട്ടാൻ പണം വാരിയെറിഞ്ഞിരിക്കുകയാണ് കേന്ദ്രസർക്കാർ. ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളി-കോണ്‍ സമൂസ, സ്‌പെഷ്യല്‍ ഗുജറാത്തി ജിഞ്ചര്‍ ടീ, ഐസ് ടീ, മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, കരിക്കിന്‍വെള്ളം തുടങ്ങിയ ഭക്ഷണങ്ങളാണ് ട്രംപിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഫോര്‍ച്യൂണ്‍ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല.
ട്രംപിന് ഭക്ഷണം വിളമ്പുവാൻ സ്വർണ്ണത്തളികയും വെള്ളിപ്പാത്രങ്ങളും ആണ് തയ്യാറിക്കിയിരിക്കുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദർശിച്ച 2010, 2015 വർഷങ്ങളിൽ പ്രേത്യേക പാത്രങ്ങൾ നിർമ്മിച്ച അരുൺ പാബുവാളാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിലും പാത്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ജയ്പൂരിൽ നിന്നെച്ചിരിക്കുന്ന പാത്രങ്ങൾക്ക് പ്രത്യേക പേര് തന്നെ നൽകിയിട്ടുണ്ട്. ‘ട്രംപ് കളക്ഷൻ‘ എന്നാണ് നൽകിയിരിക്കുന്നത്. ചെമ്പിലും ഓടിലും നിർമ്മിക്കുന്ന പാത്രങ്ങളിൽ സ്വർണ്ണവും വെള്ളിയും പ്രത്യേക രീതിയിൽ വിളക്കി ചേർത്ത പാത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് വെറും മൂന്നാഴ്ച കൊണ്ടാണ്. മുപ്പത്തിയാറു മണിക്കൂർ സന്ദർശനത്തിനാണ് ട്രംപ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.