Web Desk

വാഷിങ്ടൺ

August 07, 2020, 3:39 pm

രാജ്യസുരക്ഷയ്ക്ക് ടിക്‌ടോക്ക് ഭീഷണി: ട്രംപ്

Janayugom Online

ടിക് ടോക്കിനെതിരെ കടുത്ത നടപടിയുമായി യുഎസും. ടിക്ടോക്കുമായോ ഉടമസ്ഥരായ ചൈനീസ് കമ്പിനിയുമായോ ബന്ധപ്പെടുന്നതിനു നിരോധനമേര്‍പ്പെടുത്തിയ ഉത്തരവാണ് ഡോണാള്‍ഡ് ട്രംപ് പുറത്തിറക്കിയത്. അടുത്ത 45 ദിവസത്തിനുളളില്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യ സുരക്ഷയുടെ ഭാഗമായി ടിക് ടോക്കും ഉടമസ്ഥര്‍ക്കുമെതിരെ കടുത്ത നടപടിയാണ് യുഎസ് സ്വീകരിക്കുന്നത്. ഉപഭോക്താക്കളുടെ ലൊക്കേഷൻ ഡേറ്റ ഉള്‍പ്പടെയുളള വിവരങ്ങള്‍ ടിക് ടോക് ഓട്ടമാറ്റിക്കായി തന്നെ ശേഖരിക്കുന്നുണ്ട്. രാജ്യത്തെ ഏതെങ്കിലും വ്യക്തികള്‍ ടിക് ടോക്കുമായോ അവരുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലുമായോ ഇടപാട് നടത്തുന്നത് നിരോധിച്ചിരിക്കുകയാണ്. പൗരന്മാരുടെ വ്യക്തി വിവരങ്ങള്‍ അടങ്ങിയ ഡേറ്റ ചൈനയ്ക്ക ലഭിക്കുന്നത് അപകടകരമാണെന്നും അത് ദേശസുരക്ഷയെ ബാധിക്കുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ENGLISH SUMMARY: Trump Signs Order Ban­ning Trans­ac­tions With TikTok