ഇന്ത്യയുമായി 22,000 കോടിരൂപയുടെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് യുഎസ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ മാനസികാരോഗ്യ മേഖലയില്‍ സഹകരിക്കുന്നതിനുള്ള കരാറിലും ഒപ്പുവെച്ചു. മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണത്തിനാണ് കരാര്‍. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സഹകരണം.
പ്രകൃതിവാതക നീക്കത്തിന് ഐഒസി–എക്സോൺമൊബിൽ കരാറിലും ധാരണയായി. മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ മേഖലകളിലെ ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. കര, നാവിക സേനകള്‍ക്കായി 30 ഹെലികോപ്ടര്‍ വാങ്ങുന്നതിനുള്ള കരാറാണ് യുഎസുമായി ഇന്ത്യ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവിക സേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്ടറുകളും ആറ് അപ്പാച്ചെ ഹെലികോപ്ടറുകളും വാങ്ങാനാണ് കരാര്‍.
ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്ര ശാക്തിക പങ്കാളിത്തത്തിനു ധാരണയായെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വ്യാപാര രംഗത്ത് ഇരുരാജ്യങ്ങളും സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച കൂടിക്കാഴ്ചയില്‍ നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. വാണിജ്യമന്ത്രിമാര്‍ തമ്മില്‍ ഇക്കാര്യത്തില്‍ യോജിപ്പിലെത്തി വാണിജ്യ ചര്‍ച്ചകള്‍ക്ക് രൂപം നല്‍കുമെന്ന് മോഡി വ്യക്തമാക്കി. ഹൈദരാബാദ് ഹൗസാണ് മോഡി-ട്രംപ് ഉഭയകക്ഷി ചർച്ചകൾക്ക് വേദിയായത്. മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ നിന്നാണ് ഉഭയകക്ഷി ചർച്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഹൈദരാബാദ് ഹൗസിൽ എത്തിയത്. ഇതേസമയം ട്രംപിന്റെ പത്നി മെലാനിയ ഡൽഹി സർക്കാർ സ്കൂളിലെ ഹാപ്പിനെസ്സ് ക്ലാസ് സന്ദർശിച്ചു. ഇന്നലെ വൈകിട്ട് രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴ വിരുന്നിലും ട്രംപും കുടുംബവും പങ്കെടുത്തു.
English Summary: Trump singed 3 agreements with India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.