ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തി അമേരിക്ക. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലോകാരോഗ്യ സംഘടന മറച്ചു വെച്ചു എന്നും രോഗത്തെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും അമേരിക്കല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. കോവിഡ് മഹാമാരി തടയുന്നതിൽ ഗുരുതരമായ വീഴ്ച്ച വരുത്തിയ ലോകാരോഗ്യ സംഘടന ചൈനയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി മാത്രമാണ് പ്രവർത്തിച്ചതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു.എന്നാൽ യുഎസ് പ്രസിഡന്റിന്റെ നടപടിക്കെതിരെ യുഎൻ രംഗത്തുവന്നു. വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ഒരു സംഘടനയുടേയും വരുമാന മാർഗങ്ങൾ തടയാനുള്ള സമയമല്ലെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
കോവിഡിനെതിരായ യുദ്ധത്തിൽ വിജയിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങൾ നിർണായകമായതിനാൽ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്നാണ് തന്റെ വിശ്വാസമെന്നും ഗുട്ടെറസ് വ്യക്തമാക്കി.
English Summary: trump stops funding to who
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.