Monday
25 Mar 2019

അഫ്ഗാനിസ്ഥാനില്‍ ലൈബ്രറി സ്ഥാപിച്ച ഇന്ത്യന്‍ നടപടിയെ പരിഹസിച്ച്‌ ട്രംപ്,എന്തു കൊണ്ട് ഇന്ത്യ ഭീകരർക്കെതിരെ യുദ്ധംചെയ്യുന്നില്ല

By: Web Desk | Thursday 3 January 2019 12:00 PM IST


Washington : President Donald Trump and Indian Prime Minister Narendra Modi hug while making statements in the Rose Garden of the White House in Washington, Monday, June 26, 2017. AP/PTI(AP6_27_2017_000042B)

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ആര് ലൈബ്രറി ഉപയോഗിക്കാനാണ്-അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്    ട്രംപ് ചോദിക്കുന്നു . അഫ്ഗാനിസ്ഥാനില്‍ ലൈബ്രറി സ്ഥാപിച്ച ഇന്ത്യന്‍ നടപടിയെ പരിഹസിച്ച്‌  ട്രംപ്. ലൈബ്രറി കൊണ്ട് അഫ്ഗാന് യാതൊരു ഉപകാരവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതു വര്‍ഷത്തെ ആദ്യത്തെ ക്യാബിനറ്റ് മീറ്റിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

അഫ്ഗാനിസ്ഥാനില്‍ സമാധാനവും വികസനവും ലക്ഷ്യമിട്ട് ഇന്ത്യ നല്‍കിയ സഹായങ്ങളില്‍ പലതും  ഉപകാരമില്ലാത്തതാണ്. ലൈബ്രറിയാണ് ഉദാഹരണം.

2001, സെപ്തംബര്‍ 11ലെ ആക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം അമേരിക്ക അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം മൂന്ന് ബില്യണ്‍ ഡോളര്‍ സഹായങ്ങളാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയത്.

അഫ്ഗാനിസ്ഥാനില്‍ എന്തു കൊണ്ട് ഇന്ത്യയും റഷ്യയും പാകിസ്ഥാനും താലിബാനെതിരെ യുദ്ധം ചെയ്യുന്നില്ലായെന്നും ട്രംപ് ചോദിച്ചു. ‘എന്തു കൊണ്ട് റഷ്യ അഫ്ഗാനിസ്ഥാനില്‍ ഇല്ല, എന്തു കൊണ്ട് ഇന്ത്യ അവിടെ ഇല്ല, എന്തു കൊണ്ട് പാകിസ്ഥാൻ  അവിടെ ഇല്ല, എന്തു കൊണ്ട് അമേരിക്ക മാത്രം അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ യുദ്ധം ചെയ്യുന്നു’- ട്രംപ് ചോദിച്ചു.

അഫ്ഗാനിസ്ഥാനില്‍ നിന്നും 7000 അമേരിക്കന്‍ സൈനികരെ തിരിച്ചു വിളിക്കാന്‍  കഴിഞ്ഞ മാസം ട്രംപ് ഉത്തരവിട്ടതാണ് .എന്നാല്‍ തീരുമാനം  പുന:പരിശോധിക്കണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.

Related News