October 2, 2022 Sunday

Related news

September 26, 2022
August 24, 2022
August 18, 2022
August 16, 2022
August 10, 2022
August 8, 2022
August 7, 2022
August 6, 2022
July 26, 2022
July 15, 2022

സ്വന്തം പ്ലാറ്റ്ഫോമിലൂടെ സാമൂഹിക മാധ്യമങ്ങളിൽ സജീവമാകാൻ ഒരുങ്ങി ട്രംപ്

Janayugom Webdesk
വാഷിങ്ടണ്‍
March 22, 2021 9:45 pm

മറ്റു സാമൂഹിക മാധ്യമങ്ങൾ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് സ്വന്തം പ്ലാറ്റ്ഫോമിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങി യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനുവരി ആറിന് നടന്ന കാപ്പിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്ററും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് സ്വന്തം പ്ലാറ്റ്ഫോമിലൂടെ സോഷ്യൽ മീഡിയയിലേക്ക് തിരിച്ചുവരാൻ ട്രംപ് തയ്യാറെടുക്കുന്നത്. പൊതു-രാഷ്ട്രീയരംഗങ്ങളിൽ സജീവമാകുമെന്ന സൂചനയാണ് ട്രംപ് പങ്കുവയ്ക്കുന്നത്. 

ലോകനേതാക്കള്‍ക്ക് എപ്പോള്‍, എങ്ങനെ വിലക്കേര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ പൊതുജനാഭിപ്രായം തേടുമെന്നും മറ്റ് ഉപയോക്താക്കള്‍ക്കേര്‍പ്പെടുത്തിയിട്ടുള്ള നയങ്ങള്‍ തന്നെ ലോകനേതാക്കള്‍ക്കും പിന്തുടരുന്ന കാര്യം പുനഃപരിശോധിക്കുകയാണെന്നും ട്വിറ്റര്‍ ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു. അക്രമത്തിന് പ്രേരണ നല്‍കിയെന്ന കാരണത്തില്‍ ട്രംപിന് വിലക്കേര്‍പ്പെടുത്തിയ ശേഷം രാഷ്ട്രീയപ്രവര്‍ത്തകര്‍, സര്‍ക്കാരുദ്യോഗസ്ഥര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ സൂക്ഷ്മപരിശോധന നേരിടുകയാണ്. കാപിറ്റോൾ കലാപത്തിന് പിന്നാലെ ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് വിഷയം പുനഃപരിശോധിക്കുകയാണ്. അന്തിമതീരുമാനം അടുത്തു തന്നെയുണ്ടായേക്കും. 

Eng­lish Sum­ma­ry : Trump to start own social media platform

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.