June 26, 2022 Sunday

ട്രംപിന്റെ സന്ദർശനം: അഹമ്മദാബാദിലെ ചേരികൾ മതിൽ കെട്ടി മറയ്ക്കുന്നു

By Janayugom Webdesk
February 13, 2020

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഹമ്മദാബാദ് സന്ദർശനത്തിന് മുന്നോടിയായി ചേരികൾ മതിൽ കെട്ടി മറയ്ക്കുന്നു. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ദിര ബ്രിഡ്ജിലേക്കാണ് ട്രംപിനെ ആനയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ട്രംപിനൊപ്പം ഉണ്ടാകും. വാഹനവ്യൂഹം കടന്നുപോകുന്ന വഴിയരികിൽ ചേരികൾ മറയ്ക്കാനാണ് മതിൽ നിർമാണം തകൃതിയായി നടക്കുന്നത്. 50 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

ഗാന്ധിനഗറിലേക്കുള്ള റോഡിന് സമീപത്തെ ചേരി പ്രദേശം മറച്ചുകൊണ്ട് 6–7 അടി ഉയരത്തിൽ അര കിലോമീറ്ററോളം ദൂരത്തിലാണ് ഭിത്തി നിർമിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അഞ്ഞൂറോളം കുടിലുകൾ സ്ഥിതി ചെയ്യുന്ന ശരണ്യവാസ് എന്ന ചേരി പ്രദേശത്ത് 2500 ഓളം പേരാണ് താമസിക്കുന്നത്. ദേവ്ശരൺ മുതൽ ശരണ്യവാസ് വരെയാണ് മതിൽ നിർമ്മാണം. ഈ മാസം 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പാതയോരത്ത് ഈന്തപ്പനകൾ വെച്ചു പിടിപ്പിക്കുമെന്നും കോർപറേഷൻ അറിയിച്ചിട്ടുണ്ട്.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ സന്ദർശനത്തിന്റെ ഭാഗമായും ഗുജറാത്തിൽ ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 2017 ട്രംപിന്റെ മകൾ ഇവാൻകയുടെ ഹൈദരാബാദ് സന്ദർശനത്തിലും ഇത്തരത്തിലുള്ള സൗന്ദര്യവൽക്കരണം അരങ്ങേറിയിരുന്നു. അന്ന് നഗരത്തിലെ യാചകരെ എല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തത് ഏറെ വിവാദമായിരുന്നു.

trump vis­it: builds wall to mask a slums area

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.