ഫേസ്ബുക്കിലെ ‘ഒന്നാമൻ രണ്ടാമന്റെ’ അടുത്തേയ്ക്ക്; ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്ന് ട്രംപ്

Web Desk

വാ​ഷിം​ങ്ട​ണ്‍

Posted on February 15, 2020, 12:31 pm

ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. മാ​ര്‍​ക്ക് സു​ക്ക​ര്‍​ബ​ര്‍​ഗ് അ​ടു​ത്തി​ടെ പ​റ​ഞ്ഞു ഫേ​സ്ബു​ക്കി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ഡോ​ണ​ള്‍​ഡ് ജെ. ​ട്രം​പാ​ണെ​ന്ന്. ര​ണ്ടാം സ്ഥാ​ന​ത്ത് ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മോ‍ഡിയും ആണെന്ന്. ഞാൻ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യ സന്ദർശിക്കാൻ പോകുകയാണ്. ഇതിനായി കാത്തിരിക്കുകയാണെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.


അതേസമയം ട്രംപിന്റെ ഇന്ത്യ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തിരുന്നു.

വളരെ സവിശേഷമായ സന്ദർശനമായിരിക്കും അമേരിക്കൻ പ്രസിഡന്റിന്റേത്. ഇന്ത്യ- അമേരിക്ക സൗഹൃദം ഈ സന്ദർശനത്തിലൂടെ കൂടുതൽ ഊട്ടി ഉറപ്പിക്കും. ജനാധിപത്യത്തോടും ബഹുസ്വരതയോടും പൊതുവായ പ്രതിബദ്ധത പുലർത്തുന്നവരാണ് ഇന്ത്യയും അമേരിക്കയും. വിവിധ വിഷയങ്ങളിൽ ഇരു രാഷ്ട്രങ്ങളും തമ്മിൽ പരസ്പരം സഹകരിക്കുന്നുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം നമ്മുടെ പൗരൻമാരിൽ മാത്രമല്ല ലോകമെമ്പാടും വ്യാപിക്കുന്നുണ്ടെന്നും മോഡി ട്വീറ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: Trump vis­it India.

you may also like this video;