June 7, 2023 Wednesday

Related news

August 2, 2022
July 31, 2021
July 11, 2021
June 7, 2021
June 3, 2021
January 10, 2021
April 5, 2020
April 4, 2020
February 19, 2020

ട്രംപിന്റെ സന്ദർശനം; ചേരിയ്ക്ക് ചുറ്റും മതിൽ പണിയാനുള്ള നീക്കത്തിനെതിരെ നിരാഹാര സമരവുമായി അശ്വതി ജ്വാല

Janayugom Webdesk
അഹമ്മദാബാദ്
February 19, 2020 3:24 pm

ട്രംപിന്റെ ഗുജറാത്ത് സന്ദർശനത്തോടനുബന്ധിച്ച് ചേരിയ്ക്ക് ചുറ്റും മതിൽ പണിയാനുള്ള തീരുമാനത്തിനെതിരെ നിരാഹാര സമരം നടത്തുന്നതിന് അനുമതി നിഷേധിച്ച് പൊലീസ്. കേരളത്തിലെ സാമൂഹ്യ പ്രവർത്തകയായ അശ്വതി ജ്വാലയ്ക്കാണ് നിരാഹാര സമരം നടത്താനുള്ള അനുമതി പൊലീസ് നിഷേധിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം സുഗമമാക്കുന്നതിന് അഹമ്മദാബാദ് ചേരിയിലെ 45 കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ചേരിയ്ക്ക് ചുറ്റും മതിൽ പണിയാനുള്ള സിറ്റി മുനിസിപ്പൽ കോർപ്പറേഷന്റെ തീരുമാനത്തിനെതിരെയാണ് ജ്വാല നിരാഹാര സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ജ്വാല ഫൗണ്ടേഷൻ എന്ന എൻ‌ജി‌ഒയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണയ്ക്കിടെ സർദാർനഗർ പൊലീസ് അശ്വതി ജ്വാലയെ പിടികൂടുകയും തിരുവനന്തപുരത്തേക്ക് തിരിച്ചയക്കുകയും ചെയ്തു.

ചേരിയെ മറയ്ക്കാനായി മതിൽ കെട്ടുന്ന വാർത്തകൾ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും അതുകൊണ്ടാണ് അഹമ്മദാബാദിൽ വന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്നും അശ്വതി ജ്വാല പറഞ്ഞു. ‘തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് താൻ പ്രതിഷേധം ആരംഭിച്ചു. പിറ്റേ ദിവസം പൊലീസ് സംഘം വന്ന് പ്രതിഷേധം നടത്താൻ അനുമതിയുണ്ടോ എന്ന് ചോദിച്ചതിന് ശേഷം തന്നെ കസ്റ്റഡിയിലെടുത്തു. അനുമതി നേടാൻ ശ്രമിച്ചെങ്കിലും പൊലീസ് നിരസിച്ചെന്നും അശ്വതി ജ്വാല പറഞ്ഞു.

Trump vis­it; Police Deny Activist Per­mis­sion to Sit on Hunger Strike Against Wall construction

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.