ഇറാനെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ജനതയുടെ നിരന്തരമായ പ്രതിഷേധത്തെക്കുറിച്ച് വസ്തുതകൾ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ഇറാനിയൻ സർക്കാർ മനുഷ്യാവകാശ പ്രവർത്തകരെ അനുവദിക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാൻ അനുവദിക്കില്ലെന്നും ലോകം എല്ലാം കാണുന്നുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്‍തു.
യുക്രൈൻ വിമാനം മിസൈൽ പതിച്ചാണ് തകർന്നതെന്ന് ഇറാൻ സമ്മതിച്ചതിന് പിന്നാലെ ടെഹ്റാനിൽ നിരവധിയാളുകളാണ് പ്രതിഷേധവുമായി ഇറങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
അതിനിടെ ഇറാനിലെ ബ്രിട്ടീഷ് അംബാസിഡറെ ടെഹ്റാനില്‍ അറസ്റ്റ് ചെയ്‍തു. അമീര്‍ അക്ബര്‍ സര്‍വകലാശാലയിലെ പ്രതിഷേധത്തിന് പിന്തുണ നല്‍കിയെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് അംബാസിഡര്‍ റോബര്‍ട്ട് മക്കെയ്‍റിനെ അറസ്റ്റ് ചെയ്‍തത്. ഇദ്ദേഹത്തെ മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയില്‍ റോബര്‍ട്ട് നേരത്തെ പങ്കെടുത്തിരുന്നു. അതേസമയം തങ്ങളുടെ പ്രതിനിധിയെ വ്യക്തമായ വിശദീകരണമില്ലാതെ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.കെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.